2008, ഒക്‌ടോബർ 26, ഞായറാഴ്‌ച

ഒരു പഴയ കവിത[?!!!]
( എഞ്ചിനീയറിംഗ് രണ്ടാം വര്‍ഷ പഠനതിനു ഡെഡികേറ്റ് ചെയ്തിരിക്കുന്നു)
മഴവില്ലിനു നിറങ്ങള്‍ ഏഴല്ല ..
എട്ടാണ്‌ ..വളഞ്ഞ മഴവില്ല് നിവര്‍ക്കാന്‍ ഞാന്‍ അതില്‍ തൂങ്ങി..
മഴവില്ലിന്റെ ഒരു കഷണം എന്റെ കയ്യില്‍..
താഴേക്ക് വീണു ..
എഴുനേറ്റു നോക്കിയപ്പോ ദേ നിക്കുന്നു ഷാര്‍ജാ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ..
മിയാന്‍ ദാദ് ന്റെ സിക്സര്‍ ...
ക്യാച്ച് എടുക്കാന്‍ ഓടിയപ്പോ തൊപ്പി താഴെ വീണു..
അതെടുത്ത് തലയില്‍ വച്ചപ്പോബ്രൂസ് ലീ യുടെ കിക്ക് ..
(കൂമ്പിനിട്ടു തന്നെ ... എന്റെ അമ്മേ .....)
ഓപ്പണ്‍ സിസ്റ്റം, ക്ലോസ് സിസ്റ്റം.. എന്താണിത്???
ഓ ..തെര്‍മോ ഡ്യ്നാമിക്സ് ക്ലാസ് ആയിരുന്നോ??
താന്ക് യു സാര്‍.. താന്ക് യു ...
കോട്ടയം കഥകള്‍ പാര്‍ട്ട് 1:-

അനശ്വര തിയേറ്ററില്‍ ‘മാജിക് മാജിക് ത്രീ ഡീ ’ റിലീസ് ചെയ്ത ദിവസം . ആദ്യത്തെ ദിവസം തന്നെ ഇടിച്ചു കുത്തി ടിക്കെറ്റും എടുത്തു പടം കാണാന്‍ കേറി .

കൊറച്ചു കഴിഞ്ഞപ്പോ മനസിലായി മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ എഴയലോക്കൊതു വരില്ല ഇതു ..

പക്ഷെ അമ്പും വില്ലും ,മലപ്പുറം കത്തി , തീപ്പന്തം , തോക്ക് , പാമ്പ് , തലയോട്ടി , കുന്തം തുടങ്ങിയ എല്ലാ ഐററംസും ഉണ്ട് ..
(പവ്നായിക്ക് പകരം ഇടി കൊണ്ടു ഞങ്ങള്‍ ആണ് ശവം ആയതു എന്ന ഒരു വ്യത്യാസം മാത്രം )

ഇന്റര്‍വെല്‍ കഴിഞ്ഞു , എന്തൊക്കെയോ ഇടക്കിടെ കണ്ണിനു നേരെ വരുന്നുണ്ട് എന്നല്ലാതെ ഒരു സിനിമ എന്നൊന്നും വിളിക്കാന്‍ പറ്റില്ല . അങ്ങനെ ഉദ്വേഗജനകമായ (?!!!) ക്ലൈമാക്സ് ആയി ..

പ്രിയപ്പെട്ട ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം സ്ക്രീനില്‍ 'നിറഞ്ഞു' നില്ക്കുന്നു.
ഒരു കലിപ്പ് ഡയലോഗ് ‘ ഇനി ഞാന്‍ തന്നെ കളത്തില്‍ ഇറങ്ങേണ്ടി വരും !!!!!’.( ടാന്ഗ് ടാടടാന്ഗ് )
തിയേറ്ററില്‍ മൊട്ടു സൂചി വീണാല്‍ കേള്‍ക്കാന്‍ പറ്റുന്ന നിശ്ശബ്ദത ( ആളുകള്‍ കൂവി മടുത്തു .. അതായിരുന്നു കാരണം )

അപ്പൊ പുറകില്‍ നിന്നു ആരോ ഒരാള്‍ ‘ ഓ പിന്നെ , ഇയാള് വന്നാല്‍ കൊറേ അങ്ങോട്ട് ഒലത്തും !!!!!’

2008, ഒക്‌ടോബർ 24, വെള്ളിയാഴ്‌ച

ലേഡീസ് ആന്‍ഡ് ജന്റില്‍ മാന്‍ .. ബോയ്സ് ആന്‍ഡ് ഗേള്‍സ് ....
അങ്ങനെ ഞാനും ഈ പണി തുടങ്ങി .. മലയാളം ബ്ലോഗ് എഴുത്ത് ..
ഇനി ഇതു ഇല്ല എന്ന് പറഞ്ഞു ഒന്നും സംഭവിക്കെണ്ടല്ലോ ....

ഗൂഗിള്‍ കീ ജെയ്യ് ...
ആദ്യം ജിമെയില്‍ ; പിന്നെ ഓര്‍ക്കുട്ട് ... ഇപ്പൊ ഇതും ..മലയാളം മേഡ് ഈസി..
ഇതു ഇല്ലായിരുന്നു എങ്കില്‍ ഒരിക്കലും ഈ പണിക്കു വരില്ലായിരുന്നു. [ഇതു ഉണ്ടായിട്ടും വല്ലതും ചെയ്യുമോ എന്ന് വഴിയേ കാണാം ....
അപ്പൊ അങ്ങനെ ആണ് കാര്യങ്ങള്‍....
ഇന്നാ പിടിച്ചോ , എന്റെ ആദ്യത്തെ പോസ്റ്റ്..