അങ്ങനെ ഒരു ഇലക്ഷന്‍ കാലത്ത്
ആദ്യം കുറച്ചു വിശദീകരണം. San Jose (സ്പാനിഷില്‍ ഉച്ചാരണം സാന്‍ ഹോസെ, ഇംഗ്ലീഷില്‍ സാന്‍ ജോസ് ). അര്ത്ഥം Saint Joseph, അഥവാ ഔസേപ്പിതാവ് .
ഇനി കാര്യത്തിലേക്ക്.2006 ലെ കോളേജ് ഇലക്ഷന്‍. കൊണ്ടു പിടിച്ച പ്രചാരണം. അന്നത്തെ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മണ്ഡലത്തില്‍ ആണ് കോളേജ്. കെ എസ് യു അര്‍മാദിച്ചു വാഴുന്നു. പുറത്തു നിന്നും ശക്തമായ പിന്തുണയും അവര്‍ക്കുണ്ട്. എസ് എഫ് ഐ കാര്‍ പറയുന്ന ''പോരാട്ടത്തിന്‍ തെരുവീധിയില്‍'' എന്നുള്ള കാര്യങ്ങള്‍ അനുഭവിച്ചറിഞ്ഞ കാലം. അതിനെ പറ്റി ഒക്കെ പിന്നെ പറയാം.
കോളേജ് ഇലക്ഷനില്‍ ഫസ്റ്റ് ഇയര്‍ കുട്ടികളുടെ വോട്ടിനു വളരെ പ്രാധാന്യം ഉണ്ട്. അത് കൊണ്ടു തന്നെ എല്ലാവരും അവരുടെ പിറകെ ആണ് കൂടുതല്‍ സമയം.
ജനറല്‍ സെക്രട്ടറി ആയി മല്‍സരിക്കുന്നത് ''രാജാക്കാട് ടാര്‍സന്‍'' എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ''ബൈജു'' ആണ്. ഗണപതിയുടെ അത്രയും വരില്ലെങ്ങിലും ,ചളു അടിക്കാന്‍ ഇവനും ഒട്ടും പുറകില്‍ അല്ല. ആളുകളെ ചളു പറഞ്ഞു കൊല്ലുക എന്നത് ഇദ്ദേഹത്തിനെ ഒരു സ്ഥിരം വിനോദം ആണ്.ഇലക്ഷന്‍ പ്രമാണിച്ചു ചളു കുറച്ചിരുന്നെങ്ങിലും, പലപ്പോളും കണ്ട്രോള്‍ പോയി അത് പുറത്തു വന്നിരുന്നു.
കോളേജ് നു അടുത്തുള്ള ഒരു ലേഡിസ് ഹോസ്റ്റല്‍ ആണ് സാന്‍ ജോസ്. കുറെ ഫസ്റ്റ് ഇയര്‍ കുട്ടികള്‍ അവിടെ ആണ് താമസം . അവരുടെ വോട്ടു പിടിക്കാന്‍ ഞങ്ങള്‍ കുറെ പേര്‍ ആ വഴിക്ക് പോയി. സ്ഥാനാര്‍ഥി ആയിട്ട് ബൈജു മാത്രം എന്നാണ് ഓര്മ.
ഒരു കൂട്ടം പെണ്‍കുട്ടികളെ കണ്ടു ബൈജു ആവേശം മൂത്ത് അങ്ങോട്ട് കുതിച്ചു. സ്ഥിരം നമ്പരുകള്‍ ഇട്ടു അവരെ കയ്യില്‍ എടുത്തു. ഡയലോഗ് അടിച്ച് മുന്നേറി വന്നപ്പോള്‍ അവന്‍ ഒരു ചോദ്യം ചോദിച്ചു.''കുട്ടികളെ, ഈ സാന്‍ ജോസ്, സാന്‍ ജോസ് എന്ന് പറഞ്ഞാല്‍ എന്താണ് എന്ന് അറിയാമോ ?? ''
പിള്ളേരും ഞങ്ങളും വായും പൊളിച്ചു നിന്നു. (പിള്ളേര് നിന്നത് ഇതിന്റെ അര്‍ഥം അറിയാത്ത കൊണ്ടായിരിക്കും. ഞങ്ങള്‍ വായ പൊളിക്കാന്‍ കാരണം ഇവന് ഇത്രയ്ക്കു വിവരം വെച്ചോ എന്ന് ഓര്‍ത്താണ്. സാന്‍ ജോസ് എന്തോ ഒരു സംഭവം ആണ് എന്ന ഒരു ഐഡിയാ മാത്രമെ ഉള്ളൂ അന്ന്, പിന്നെ നെറ്റ് ഇല്‍ നോക്കി ആണ് അര്‍ഥം കണ്ടുപിടിച്ചത് )
കുറച്ചു നേരത്തെ മൌനത്തിനു ശേഷം അവന്‍ തന്നെ പറഞ്ഞു..സാന്‍ ജോസ് ....................... ഒരു..........................................................
ഹോസ്റ്റല്‍ ആണ്.
എന്നിട്ട് ട്രേഡ് മാര്‍ക്ക് ചിരിയും.അപ്പോള്‍ അതില്‍ കൂടെ പോയ ഒരു ബസ്സ് കൈ കാട്ടി നിറുത്തി ഞങ്ങള്‍ സ്കൂട്ട് ആയി
വാല്‍ കഷണം : ഈ ചളു ഒക്കെ അടിച്ചിട്ടും ''ബൈജു'' ആ വര്ഷത്തെ ഇലക്ഷനില്‍ വമ്പന്‍ ഭൂരിപക്ഷത്തോട് കൂടി ജയിച്ചു. ഇങ്ങനത്തെ ഒരു ശീലം ഒഴിച്ചാല്‍ ആള് പക്കാ ഡിസന്റ് ആയിരുന്നു. അതാണ് കാരണം.
2008, ഡിസംബർ 16, ചൊവ്വാഴ്ച
2008, ഡിസംബർ 10, ബുധനാഴ്‌ച
ഇന്നത്തെ ചിന്താ വിഷയം
ഡോണ്ട് വറി.. ലാലേട്ടന്‍ ( ഏതാണ്ട് അമ്പതു വയസു ആയി..എന്നിട്ടും ഏട്ടന്‍ !!)
ന്റെ സിലിമായെ പറ്റി അല്ല.. മോഹന്‍ ലാലിനെ ഈ ശരീര പ്രകൃതി വച്ചു , അങ്ങേരെ രണ്ടര മണിക്കൂര്‍ നേരം സ്ക്രീനില്‍ കണ്ടോണ്ടിരിക്കാന്‍ പറ്റൂല്ലാത്ത കാരണം അത് കണ്ടില്ല [ വളരെ നല്ല തീരുമാനം ആയിരുന്നു എന്ന് പിന്നീട് മനസിലായി ]
വിഷയത്തില്‍ നിന്നു ഒത്തിരി മാറി പോയി...
എന്റെ ഇന്നത്തെ ചിന്താവിഷയം
'' കിട്ടാനുള്ള പണി ഓട്ടോറിക്ഷ പിടിച്ചു വന്നാണെങ്ങിലും കിട്ടീരിക്കും ''

2008, ഡിസംബർ 5, വെള്ളിയാഴ്‌ച
എന്റര്‍ ദ ഡ്രാഗണ്‍
ലോക സിനിമയിലെ തന്നെ ഏറ്റവും മികച്ച ആക്ഷന്‍ ചിത്രം എന്ന് വിളിക്കാവുന്ന '' എന്റര്‍ ദ ഡ്രാഗണ്‍'' ലെ വളരെ ഫേമസ് ആയ ഒരു സീന്‍. ബ്രുസ് ലീ യും ബോബ് വാല്‍ ഉം തമ്മിലുള്ള ഫൈറ്റ്
http://www.youtube.com/watch?v=usdcpWXPaDY
ഈ സീനില്‍ ബ്രുസ് ലീ യുടെ മൂവ്‌മെന്റ്സ് കൃത്യമായി പിടിച്ചെടുക്കാന്‍ ക്യാമറ ക്ക് പറ്റിയില്ല എന്നും, അതിനാല്‍ കാമറ ക്ക് വേണ്ടി വേഗത കുറച്ചു റീ ഷൂട്ട് ചെയ്തു എന്നും കേട്ടിട്ടുണ്ട്. സത്യമാണോ എന്ന് അറിയില്ല.

'അമ്മയും മക്കളും'
അവസരവാദ രാഷ്ട്രീയത്തിന്റെ ഏറ്റവും വൃത്തികെട്ട മുഖം.
സി പി ഐ (എം) ഉം എ ഐ ഡി എ എം കെ യു മായി തെരെഞ്ഞെടുപ്പ് സഖ്യം.
മൂന്നാം മുന്നണി.. കുന്തം , കൊടചക്രം..
കാരണങള്‍ പലതുണ്ടാകാം , ഇടതു പക്ഷത്തിനു സ്വന്തമായുള്ളത് അത് മാത്രമാണല്ലോ.. ആചാര്യന്‍ മരിച്ചു പോയത് കഷ്ടമായി..
അല്ലേല്‍ അങ്ങേര്‍ ഇതിനെയും എങ്ങനെയെങ്ങിലും ന്യായീകരിച്ചേനെ ..
ഏതേലും തത്വ ശാസ്ത്രം പറഞ്ഞു ( അതും ഉണ്ടല്ലോ കൊറേ )
അങ്ങനെ പലതും..
ഇത്രയും നാള്‍ തെറി വിളിച്ചു നടന്ന 'അമ്മ' ഇനി ജനാധിപത്യത്തിന്റെ കാവല്‍ക്കാരി.. ഇതു പോലെ തന്നെ യു പി യിലെ ബഹന്‍ ജി യും.
ആളുകള്‍ നക്സല്‍ ആകുന്നതിനെ എങ്ങനെ എതിര്‍ക്കാന്‍ പറ്റും??

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)