2008, നവംബർ 29, ശനിയാഴ്‌ച

നേരറിയാന്‍.. നേരത്തെ അറിയാന്‍


ഒരു കാര്യം ആദ്യമേ പറഞ്ഞോട്ടെ.ഞാന്‍ ഒരു തീവ്ര ഇടതുപക്ഷ ചിന്താഗതിക്കാരന്‍ ആണ് . ഈ ജാതി, മതം തുടങ്ങിയ പ്രസ്ഥാനങ്ങളില്‍ ഒരു രീതിയിലും ഉള്ള വിശ്വാസവും ഇല്ല..

ഇനി സംഭവത്തിലേക്ക് കടക്കാം. നവംബര്‍ 27 നു പുറത്തിറങ്ങിയ ദേശാഭിമാനി പത്രത്തിന്റെ ക്ലിപ്പിന്ഗ് ആണ് ഇതു .നേരറിയാന്‍, നേരത്തെ അറിയാന്‍ എന്നാണല്ലോ അവരുടെ " മോട്ടോ''.മറ്റാര്‍ക്കും കിട്ടാത്ത ഈ നേര്, എങ്ങനെ ഇവര്ക്ക് നേരത്തെ കിട്ടി??ഇതാണ് എന്റെ സംശയം..ദക്ഷിനാമൂര്തി കി ജയ്..

2008, നവംബർ 27, വ്യാഴാഴ്‌ച

മനോരമയുടെ വികൃതികള്‍

മുന്‍ ലോക സുന്ദരി പ്രിയന്ക ചോപ്രയെ പല രീതിയിലും പരിചയപ്പെടുത്തി കണ്ടിട്ടുണ്ട്. പക്ഷെ പത്ര മുത്തശ്ശി അവിടെയും '' തനിക്കൊണം '' കാണിച്ചു
'' നമ്മുടെ ശ്രീ സാന്ത്ന്റെ ഒപ്പം സോപിന്റെ പരസ്യത്തില്‍ അഭിനയിച്ച പ്രിയന്ക ചോപ്രയാണ് കക്ഷി '' എന്ന്..
ഇതു കേട്ടു പവനായി വീണ്ടും ശവമായി .
ഒരു സംശയം ബാക്കി.. ഈ മാത്തുകുട്ടി ചായന്റെ ആരായിട്ടു വരും ഗോപു മോന്‍??
പാവം പ്രിയന്ക ചോപ്ര, പാവം വായനക്കാര്‍, പാവം ഞാന്‍
ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്‌. സംശയമുള്ളവര്ക്ക് വായിച്ചു നോക്കാം
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?tabId=3&programId=1073752206&BV_ID=@@@&contentId=4765508&contentType=EDITORIAL&articleType=Malayalam%20News

2008, നവംബർ 26, ബുധനാഴ്‌ച

ഒരു നുറുങ്ങു കഥ..

കേട്ടു പഴകിയതായിരിക്കാം , എന്നാലും ചുമ്മാ ഷെയര്‍ ചെയ്യുന്നു..( കുറച്ചു മാറ്റങ്ങള്‍ ഉണ്ട് , എന്റെ വക )

ഒരിടത്ത് ഒരു പയ്യന്‍. പേരു ബാബുക്കുട്ടന്‍. നല്ല തങ്കപ്പെട്ട സ്വഭാവം. ആകെ ഒരു കൊഴപ്പം മാത്രമെ ഉള്ളൂ .വായെടുത്തു വലത്തോട്ട് വെച്ചാല്‍ നല്ല കലിപ്പ് തെറി.ആരാണെങ്ങിലും , എന്താണെങ്ങിലും .

ചെറുക്കന്റെ അച്ഛനും അമ്മയും ആകെ വശം കെട്ടു.ഇവന്‍ പറയുന്നതിന്റെ ബാക്കി വാങ്ങിച്ചു പിടിക്കുന്നത്‌ അവരല്ലേ?? അവസാനം, രാത്രി 7.30 മുതല്‍ 10.30 വരെയുള്ള സമയത്തു കാണിക്കുന്ന ഫക്തി സീരിയല്‍ ന്റെ പിന്‍ബലത്തില്‍ തപസു ചെയ്യാം എന്ന് വച്ചു.

ജെ സി ബി മാന്തിയെടുക്കാത്ത ഒരു കുന്നു കണ്ടുപിടിച്ചു അതിന്റെ മുകളില്‍ പോയിരുന്നു തപസും തുടങ്ങി .മധുമോഹന്റെ മെഗാ സീരിയല്‍ പോലെ ബ്രേക്ക് ഇല്ലാത്ത തപസ് . കൊറേ കാലമായി ആരും തപസു ചെയ്തു ശല്യപെടുതാത്ത കൊണ്ടാണോ എന്തോ ദൈവം പെട്ടെന്ന് പ്രട്യക്ഷപെട്ട്. സ്ഥിരം സ്റ്റൈലില്‍ ചോദിച്ചു.

" എന്തരെടെ പയലേ നീ കെടന്നു തോനെ വിളിക്കനത്, ഇവിടെ മനുഷ്യന് കേടക്കപ്പോരുതി തരൂല അല്ലെ.. എന്താന്ന് വെച്ചാ വേഗം പരയെടെ ( രാജമാണിക്യം ലവടെം ചെന്നു.. തിരുട്ടു വി സി ഡി ). അപ്പനും അമ്മയും കാര്യം ഉണര്‍ത്തിച്ചു ..'' വോ ഇതാരുന്നോ..ഈ ചീള് ക്യാസിനു ഞാന്‍ വേണ്ടരുന്നല്ലോ.. ആ ദേവസ്വം മന്ത്രിയെ എങ്ങാനും വിളിച്ചാ പോരായിരുന്നോ.. ലവന്‍ ഈ ടൈപ്പ് കാര്യത്തില്‍ ഒരു പുലി ആണ്. എന്തരനെലും ഞാന്‍ ഒന്നു നോക്കാം. നീ പോയി അപ്പിയെ വിളിച്ചോണ്ട് വാ ''. ബാബുക്കുട്ടന്‍ വന്നു. '' മോനേ ..നീ ഇമ്മാതിരി ചീത്ത വാക്കുകള് പറയരുത് കേട്ടാ.. നല്ല അപ്പികള് ഇങ്ങനെ ഒന്നും പറയൂല്ലാ..''

ബാബുമോന്‍ സ്വന്തം രീതിയില്‍ നല്ല മറുപടി കൊടുത്തു. ദൈവത്തിനു കലിപ്പായി. ഭീഷണിയുടെ രീതിയില്‍ പറഞ്ഞു ,നടപ്പില്ലാ.ആരെയും അങ്ങനെ കാണിക്കാത്ത വിശ്വരൂപം പോലും കാണിച്ചു നോക്കി. ഒരു രക്ഷയും ഇല്ല .

അവസാനം '' ഇനി യെവനെ വെചോണ്ടിരുന്നിട്ടു കാര്യവില്ല.. അടിച്ച് പരത്തി കളയാം..യെവ്ടെടെ എന്റെ ചക്രം..??''. ചക്രം എടുത്തു ഉന്നം പിടിച്ചു എറിഞ്ഞു.

ബാബുക്കുട്ടന്‍ ആരാ മോന്‍ ? അവന്‍ മെട്രിക്സ് കണ്ടിട്ടുണ്ടായിരുന്നു. അത് പോലെ അവന്‍ സ്മൂത്ത് ആയി അങ്ങോട്ട് കുനിഞ്ഞു കൊടുത്തു. ചക്രം നേരെ അവിടെ നിന്നിരുന്ന ഒരു വാഴ ( കുലച്ചു നില്ക്കുന്നത് ) മുറിച്ചു നേരെ തിരിച്ചു വന്നു.

അപ്പൊ ദൈവം.. ഛെ @#$^&***&$% , പന്ന @#%&@#% മോന്‍. പണ്ടാരം ജെസ്റ്റ് മിസ് ആയി..

2008, നവംബർ 25, ചൊവ്വാഴ്ച

സിനിമ നിരൂപണം
ഈയിടെ ഇറങ്ങിയ ചില റീ മേകുകള്‍ ആണ് ഈ ക്രൂരകൃത്യം എന്നെക്കൊണ്ട് ചെയ്യിക്കുന്നത്. ആദ്യമേ ഡോണ്‍ ,പിന്നെ രാം ഗോപാല്‍ വര്‍മ കി ആഗ്. അവസാനം നമ്മടെ സ്വന്തം ഹിമെസ് ഭായി ടെ കര്സ്സ്സ്സ്സ്...
ഡോണ്‍ നെ പറ്റി പറഞ്ഞാല്‍.. നല്ല സ്റ്ലന്‍ പടം..കിടിലന്‍ സിനെമാടോഗ്രഫി, ആക്ഷന്‍ കൊരെയോഗ്രഫി , ലോക്കെഷന്‍സ്..അങ്ങനെ നല്ലത് പലതും ഉണ്ട്.. ഒരു പുതിയ സിനിമ എന്ന രീതിയില്‍ എടുത്താല്‍ എല്ലാവര്ക്കും ഇഷ്ടപ്പെട്ടേക്കും...
പക്ഷെ ഒന്നില്‍ പോയി.." ഡോണ്‍"..ശാഹ് രുഖ് ഖാന്‍ തലകുത്തി മറിഞ്ഞാലും ബച്ചന്റെ ഡോണ്‍ ന്റെ അരികില്‍ കൂടെ പോലും പോകാന്‍ പറ്റില്ല.. "ഡോണ്‍ കോ പകടന മുഷ്കില്‍ ഹി നഹി, നമുംകിന്‍ ഹായ്'' എന്നുള്ള ഡയലോഗ് അമിതാഭ് കൂള്‍ ആയി പറയുന്നിടത്ത് ഇദ്ദേഹം സ്വതസിദ്ധമായ താടി വെട്ടിക്കലും ബാക്കി സംഭവങ്ങളും എല്ലാം ചെയ്തിട്ടും.. ഒക്കുന്നില്ല..
ബിഗ് ബി ബിഗ് ബി തന്നെ.. എസ് ആര്‍ കെ ഒരിക്കലും ആ റേഞ്ച് പിടിക്കില്ല..
അടുത്തത് റാം ഗോപാല്‍ വര്‍മ കി ആഗ്ഗ്....പറഞ്ഞു വരുമ്പോ.. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും കൊള്ളാവുന്ന 3 നടന്മാര്‍ (ലാല്‍,ബച്ചന്‍,അജയ് ദേവ്ഗന്‍)ഹിറ്റുകള്‍ നല്കിയ സംവിധായകന്‍..നല്ല സപ്പോര്‍ട്ടിംഗ് കാസ്റ്റ്..അങ്ങനെ ആകെ മൊത്തം നല്ല സെറ്റ് അപ്.
അതിനിടയില്‍ സിപ്പി ഉടക്കിടുന്നു.. ഗബ്ബാര്‍ ബബ്ബന്‍ ആകുന്നു..വീരു ഹേരു ആകുന്നു..അങ്ങനെ അങ്ങനെ..ഒരു ജാതി പ്രമോസ്.. ഓരോ കഥാപാത്രങ്ങളെയും ഓരോ ദിവസം ടെലി വിഷനില്‍ അവതരിപ്പിക്കുക.. ഒരു പവനായി സ്റ്റൈലില്‍ പറഞ്ഞാ തോക്ക്, മലപ്പുറം കത്തി,അമ്പും വില്ലും..കാത്തിരുന്നു പടം റിലീസ് ചെയ്തു..
രേടിഫ്ഫില്‍ നിന്നു രാജാ സെന്‍ന്റെ റിവ്യു വായിച്ചപ്പോള്‍ എല്ലാ പ്രതീക്ഷയും പോയി.പക്ഷെ അവന്‍ എഴുതുന്നതിനെ നേരെ ഓപ്പോസിറ്റ് ആണ് പലപ്പോളും നടക്കാറുള്ളത്.അതുകൊണ്ട് പടം കാണാന്‍ തീരുമാനിച്ചു..കണ്ടു കഴിഞ്ഞപ്പോ..സത്യമായും...ചങ്ങു തകര്ന്നു പോയി...രാജാ സെന്നും ചിലപ്പോ സത്യം എഴുത്തും .
ഇനി ഹിമേഷ് ഭായി ടെ കര്സ്സ്സ്...ആദ്യ കരസ് നെ പറ്റി പറഞ്ഞാല്‍...ഒരു പൊട്ട കഥ..അതി മനോഹരമായി പറഞ്ഞിരിക്കുന്നു..കര്സ്സ്സ് ആണെങ്ങില്‍ അതെ പൊട്ടക്കഥ തനി കൂതറ ആയി..മാക്സിമം വൃത്തികേടായി കാട്ടികൂട്ടിയിരിക്കുന്നു .രണ്ടും കണ്ടു നോക്കിയാല്‍ മനസിലാകും.. ആകെ ഒരു മെച്ചം.. അദ്ദേഹം തന്റെ തൊപ്പി എടുത്തുമാറ്റി എന്നുള്ളതാണ് ..
ഇനിയും പല റീ മേകുകളും വരുന്നു എന്ന് കേള്‍ക്കുന്നു..( ഈ പോസ്റ്റ് രണ്ടാമത്തെ എഡിറ്റിംഗ് ചെയ്യുമ്പോ ഒരു വാര്ത്ത.. നമ്മ തലൈവര്‍ രജനി അണ്ണന്റെ സൂപ്പര്‍ ഹിറ്റ് പടം മുരട്ടുകാലെ സുന്ദര്‍ സി റീ മേക്കുന്ന് !!!!) ആ..ഇനി എന്തൊക്കെ കാണണം

2008, നവംബർ 24, തിങ്കളാഴ്‌ച

കോട്ടയം കഥകള്‍ Part-3
ചളു
ചളു എന്താണ് എന്ന് ഞാന്‍ നിങ്ങള്ക്ക് പറഞ്ഞു തരേണ്ട ആവശ്യം ഇല്ല എന്ന് അറിയാം.. എന്നാലും ഇംഗ്ലീഷില്‍ P J (Poor Joke) എന്ന് വിളിക്കും.കൂടുതല്‍ അറിയണമെങ്ങില് പോയി ഗൂഗിളിലോ വിക്കിപീഡിയയിലോ നോക്കിക്കോ..
സ്ഥലം ബോംബെ ഗാരജ് .സിറ്റ്വേഷനും പഴയത് തന്നെ..
ചളുവിന്റെ രാജാവായി എല്ലാവരും അംഗീകരിചിരിക്കുന്ന ഗണപതിയും സ്ഥലത്തുണ്ട്. റോബിയും വേറെ ആരുമായോ സംസാരം നടക്കുന്നു. റോബി ചേര്തലക്കാരന് ആണ്.
ചേര്‍ത്തലയിലെ മന്തിനെ പറ്റി ആണ് സംസാരം.
റോബി ഉറക്കെ ഉറക്കെ പ്രസ്താവിക്കുന്നു 'ചേര്‍ത്തലയില്‍ മന്തില്ല'. ഇതു കേട്ടു ഗണപതി ഇടപെട്ടു. 'അല്ല മന്തുണ്ട് ,ചേര്‍ത്തലയില്‍ മാത്രമല്ല, എല്ലായിടത്തും ഉണ്ട്.'
എല്ലാവനും ക്ലൂ-ലെസ്സ് ആയി വായും പൊളിചിരിക്കുന്നു..
അവന്‍ വിശദീകരണവും തന്നു. 12 മന്ത്
'??' (ചോദ്യ ചിഹ്നത്തിന്റെ കൂടെ ചോദിച്ചതും, എന്നാല്‍ ഇവിടെ പറയാന്‍ പറ്റാത്ത പലതും കൂടെയുണ്ട് )
'അത് .... ജനുവരി, ഫെബ്രുവരി .. അങ്ങനെ
12 മന്ത് .
ചുരുക്കി പറഞ്ഞാല്‍ അന്ന് രാത്രി പതിവുള്ള തട്ട്ദോശ കഴിക്കാന്‍ പോലും ആരും പോയില്ല .
കോട്ടയം കഥകള്‍ PART-2
B-Tech നു പഠിക്കുന്ന കാലം..
ബോംബെ ഗാരജ് എന്ന ഞങ്ങളുടെ ഒരു പ്രൈവറ്റ് ഹോസ്റ്റലില്‍ യുനിവേര്‍സിറ്റി പരീക്ഷയ്ക്ക് തലേന്നുള്ള രാത്രി.. കോളേജില്‍ ഫേമസ് ആയ പല തമാശകളും ഉണ്ടാകുന്നതു ഇങ്ങനത്തെ ദിവസങ്ങളില്‍ ആണ്.
അങ്ങോട്ടും ഇങ്ങോട്ടും എല്ലാവരും ഡയലോഗ് വിട്ടിരിക്കുന്നു. പുസ്തകങ്ങള്‍ അനാഥമായി കിടക്കുന്നു. ബുജികളും ബുജികള്‍ അല്ലാത്തവരും എല്ലാരും ഉണ്ട്. കൂട്ടത്തില്‍ ഒരുത്തന്‍ കുറെ നേരം ആയി തള്ളുന്നു. ( ചുമ്മാ തമാശക്ക് )
എല്ലാവരും ഒരു മിസ്ടെക്കിനു വേണ്ടി വായും പൊളിചിരിക്കുന്നു .
അവസാനം വീണു കിട്ടി നല്ല കിടിലന്‍ ഒരെണ്ണം.
' എനിക്ക് ഒന്നു എന്ന് വെച്ചാല്‍ ഒരു ലെക്ഷം ആണ് ,one laakh'
എടുത്ത വായ്ക്ക് അടുത്തിരുന്നവന്‍ ചോദിച്ചു ' നിനക്കു എത്ര അച്ചന്മാര്‍ ഉണ്ട്?
ശേഷം ചിന്ത്യം....