2008, നവംബർ 24, തിങ്കളാഴ്‌ച

കോട്ടയം കഥകള്‍ Part-3
ചളു
ചളു എന്താണ് എന്ന് ഞാന്‍ നിങ്ങള്ക്ക് പറഞ്ഞു തരേണ്ട ആവശ്യം ഇല്ല എന്ന് അറിയാം.. എന്നാലും ഇംഗ്ലീഷില്‍ P J (Poor Joke) എന്ന് വിളിക്കും.കൂടുതല്‍ അറിയണമെങ്ങില് പോയി ഗൂഗിളിലോ വിക്കിപീഡിയയിലോ നോക്കിക്കോ..
സ്ഥലം ബോംബെ ഗാരജ് .സിറ്റ്വേഷനും പഴയത് തന്നെ..
ചളുവിന്റെ രാജാവായി എല്ലാവരും അംഗീകരിചിരിക്കുന്ന ഗണപതിയും സ്ഥലത്തുണ്ട്. റോബിയും വേറെ ആരുമായോ സംസാരം നടക്കുന്നു. റോബി ചേര്തലക്കാരന് ആണ്.
ചേര്‍ത്തലയിലെ മന്തിനെ പറ്റി ആണ് സംസാരം.
റോബി ഉറക്കെ ഉറക്കെ പ്രസ്താവിക്കുന്നു 'ചേര്‍ത്തലയില്‍ മന്തില്ല'. ഇതു കേട്ടു ഗണപതി ഇടപെട്ടു. 'അല്ല മന്തുണ്ട് ,ചേര്‍ത്തലയില്‍ മാത്രമല്ല, എല്ലായിടത്തും ഉണ്ട്.'
എല്ലാവനും ക്ലൂ-ലെസ്സ് ആയി വായും പൊളിചിരിക്കുന്നു..
അവന്‍ വിശദീകരണവും തന്നു. 12 മന്ത്
'??' (ചോദ്യ ചിഹ്നത്തിന്റെ കൂടെ ചോദിച്ചതും, എന്നാല്‍ ഇവിടെ പറയാന്‍ പറ്റാത്ത പലതും കൂടെയുണ്ട് )
'അത് .... ജനുവരി, ഫെബ്രുവരി .. അങ്ങനെ
12 മന്ത് .
ചുരുക്കി പറഞ്ഞാല്‍ അന്ന് രാത്രി പതിവുള്ള തട്ട്ദോശ കഴിക്കാന്‍ പോലും ആരും പോയില്ല .

2 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

അഭിപ്രായം വന്നില്ലാച്ച്ട്ട് സങ്കടപ്പെടണ്ട.......വായിക്കാന്‍ രസമുണ്ട്

ഞാന്‍ ആചാര്യന്‍ പറഞ്ഞു...

:) ....വോട്ടു ചെയ്തോ? ഇല്ലെങ്കില്‍ വരൂ....