2008, നവംബർ 25, ചൊവ്വാഴ്ച

സിനിമ നിരൂപണം
ഈയിടെ ഇറങ്ങിയ ചില റീ മേകുകള്‍ ആണ് ഈ ക്രൂരകൃത്യം എന്നെക്കൊണ്ട് ചെയ്യിക്കുന്നത്. ആദ്യമേ ഡോണ്‍ ,പിന്നെ രാം ഗോപാല്‍ വര്‍മ കി ആഗ്. അവസാനം നമ്മടെ സ്വന്തം ഹിമെസ് ഭായി ടെ കര്സ്സ്സ്സ്സ്...
ഡോണ്‍ നെ പറ്റി പറഞ്ഞാല്‍.. നല്ല സ്റ്ലന്‍ പടം..കിടിലന്‍ സിനെമാടോഗ്രഫി, ആക്ഷന്‍ കൊരെയോഗ്രഫി , ലോക്കെഷന്‍സ്..അങ്ങനെ നല്ലത് പലതും ഉണ്ട്.. ഒരു പുതിയ സിനിമ എന്ന രീതിയില്‍ എടുത്താല്‍ എല്ലാവര്ക്കും ഇഷ്ടപ്പെട്ടേക്കും...
പക്ഷെ ഒന്നില്‍ പോയി.." ഡോണ്‍"..ശാഹ് രുഖ് ഖാന്‍ തലകുത്തി മറിഞ്ഞാലും ബച്ചന്റെ ഡോണ്‍ ന്റെ അരികില്‍ കൂടെ പോലും പോകാന്‍ പറ്റില്ല.. "ഡോണ്‍ കോ പകടന മുഷ്കില്‍ ഹി നഹി, നമുംകിന്‍ ഹായ്'' എന്നുള്ള ഡയലോഗ് അമിതാഭ് കൂള്‍ ആയി പറയുന്നിടത്ത് ഇദ്ദേഹം സ്വതസിദ്ധമായ താടി വെട്ടിക്കലും ബാക്കി സംഭവങ്ങളും എല്ലാം ചെയ്തിട്ടും.. ഒക്കുന്നില്ല..
ബിഗ് ബി ബിഗ് ബി തന്നെ.. എസ് ആര്‍ കെ ഒരിക്കലും ആ റേഞ്ച് പിടിക്കില്ല..
അടുത്തത് റാം ഗോപാല്‍ വര്‍മ കി ആഗ്ഗ്....പറഞ്ഞു വരുമ്പോ.. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും കൊള്ളാവുന്ന 3 നടന്മാര്‍ (ലാല്‍,ബച്ചന്‍,അജയ് ദേവ്ഗന്‍)ഹിറ്റുകള്‍ നല്കിയ സംവിധായകന്‍..നല്ല സപ്പോര്‍ട്ടിംഗ് കാസ്റ്റ്..അങ്ങനെ ആകെ മൊത്തം നല്ല സെറ്റ് അപ്.
അതിനിടയില്‍ സിപ്പി ഉടക്കിടുന്നു.. ഗബ്ബാര്‍ ബബ്ബന്‍ ആകുന്നു..വീരു ഹേരു ആകുന്നു..അങ്ങനെ അങ്ങനെ..ഒരു ജാതി പ്രമോസ്.. ഓരോ കഥാപാത്രങ്ങളെയും ഓരോ ദിവസം ടെലി വിഷനില്‍ അവതരിപ്പിക്കുക.. ഒരു പവനായി സ്റ്റൈലില്‍ പറഞ്ഞാ തോക്ക്, മലപ്പുറം കത്തി,അമ്പും വില്ലും..കാത്തിരുന്നു പടം റിലീസ് ചെയ്തു..
രേടിഫ്ഫില്‍ നിന്നു രാജാ സെന്‍ന്റെ റിവ്യു വായിച്ചപ്പോള്‍ എല്ലാ പ്രതീക്ഷയും പോയി.പക്ഷെ അവന്‍ എഴുതുന്നതിനെ നേരെ ഓപ്പോസിറ്റ് ആണ് പലപ്പോളും നടക്കാറുള്ളത്.അതുകൊണ്ട് പടം കാണാന്‍ തീരുമാനിച്ചു..കണ്ടു കഴിഞ്ഞപ്പോ..സത്യമായും...ചങ്ങു തകര്ന്നു പോയി...രാജാ സെന്നും ചിലപ്പോ സത്യം എഴുത്തും .
ഇനി ഹിമേഷ് ഭായി ടെ കര്സ്സ്സ്...ആദ്യ കരസ് നെ പറ്റി പറഞ്ഞാല്‍...ഒരു പൊട്ട കഥ..അതി മനോഹരമായി പറഞ്ഞിരിക്കുന്നു..കര്സ്സ്സ് ആണെങ്ങില്‍ അതെ പൊട്ടക്കഥ തനി കൂതറ ആയി..മാക്സിമം വൃത്തികേടായി കാട്ടികൂട്ടിയിരിക്കുന്നു .രണ്ടും കണ്ടു നോക്കിയാല്‍ മനസിലാകും.. ആകെ ഒരു മെച്ചം.. അദ്ദേഹം തന്റെ തൊപ്പി എടുത്തുമാറ്റി എന്നുള്ളതാണ് ..
ഇനിയും പല റീ മേകുകളും വരുന്നു എന്ന് കേള്‍ക്കുന്നു..( ഈ പോസ്റ്റ് രണ്ടാമത്തെ എഡിറ്റിംഗ് ചെയ്യുമ്പോ ഒരു വാര്ത്ത.. നമ്മ തലൈവര്‍ രജനി അണ്ണന്റെ സൂപ്പര്‍ ഹിറ്റ് പടം മുരട്ടുകാലെ സുന്ദര്‍ സി റീ മേക്കുന്ന് !!!!) ആ..ഇനി എന്തൊക്കെ കാണണം

2 അഭിപ്രായങ്ങൾ:

ശ്രീ പറഞ്ഞു...

അവലോകനം കൊള്ളാം.

എഴുതുമ്പോള്‍ അക്ഷരത്തെറ്റുകള്‍ ഒഴിവാക്കി, പാരഗ്രാഫ് തിരിച്ച് എഴുതാന്‍ ശ്രമിയ്ക്കൂ...
ആശംസകള്‍!

Unni പറഞ്ഞു...

കൊള്ളാം